
തിരുവനന്തപുരം: എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് ആന്റണി രാജു. താൻ മന്ത്രിയാകുന്നത് തടയാൻ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. എന്നാൽ വാർത്താസമ്മേളനത്തിന്റെ ഒരു ഘട്ടത്തിലും കോഴ ആരോപണം ആന്റണി രാജു തളളിയിട്ടില്ല. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയാണെന്നും ഞാൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു.
ഞാനും കോവൂർ കുഞ്ഞുമോനും ഒരു ബ്ലോക്കായി ഇരിക്കുന്നുവെന്നത് ശരിയല്ല. തോമസ് കെ തോമസ് മന്ത്രിയാകുന്നത് തടയാൻ ഞാൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല. ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി. മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാം പറയാൻ എനിക്ക് പരിമിതികളുണ്ട്. ഇന്നത്തെ വാർത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്. മുന്നണിയിലുള്ള ആളെന്ന നിലയിൽ എല്ലാം തുറന്നു പറയാൻ കഴിയില്ല. പറയേണ്ട സാഹചര്യം വന്നാൽ എല്ലാം തുറന്നു പറയും. അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി. എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
കൂറുമാറാന്‍ 50 കോടിയെന്ന ആരോപണം വാസ്തവ വിരുദ്ധം,എന്നും ഇടതുപക്ഷത്തിനൊപ്പമെന്ന് കോവൂര്‍ കുഞ്ഞുമോന്‍
എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ 100 കോടി വാഗ്ധാനം
എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണമാണ് വലിയ ചർച്ചയായിരിക്കുന്നത്. തോമസിന് മന്ത്രിസ്ഥാനം നിഷേധിക്കാനുള്ള കാരണമായി മുഖ്യമന്ത്രിയാണ് ഇക്കാര്യം സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ അറിയിച്ചത്.എൻസിപിയുടെ മന്ത്രിമാറ്റ ആവശ്യം തടയാൻ കാരണം ഈ മാസം രണ്ടാം ആഴ്ച ചേർന്ന സിപിഎം സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam