കേരള വിസി നിയമനം:നിയമന നടപടികളുമായി ​ഗവർണർ,പ്രശ്നം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോ​ഗം

Published : Sep 27, 2022, 05:53 AM ISTUpdated : Sep 27, 2022, 07:59 AM IST
കേരള വിസി നിയമനം:നിയമന നടപടികളുമായി ​ഗവർണർ,പ്രശ്നം ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോ​ഗം

Synopsis

ഇന്നു ചേരുന്ന സിൻഡിക്കേറ്റ് യോഗം പ്രശ്‍നം ചർച്ച ചെയ്യും.ഗവർണ്ണർ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിൽ ആണ് സർവ്വകലാശാല


തിരുവനന്തപുര : കേരള വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാൻ വിസി വിസമ്മതിച്ച സാഹചര്യത്തിൽ ഗവർണ്ണർ സ്വന്തം നിലക്ക് നിയമന നടപടിയുമായി മുന്നോട്ട് പോകും. ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി, സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ല.ഇന്നലെ പ്രതിനിധിയെ നൽകണം എന്ന അന്ത്യശാസനം തള്ളിയ വിസി ക്ക് എതിരെ നടപടിയിലേക്കും ഗവർണ്ണർ കടന്നേക്കും.

 

മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ഗവർണർ തുടർ നടപടിയിലേക്ക് കടക്കും.അതിനിടെ ഇന്നു ചേരുന്ന സിൻഡിക്കേറ്റ് യോഗം പ്രശ്‍നം ചർച്ച ചെയ്യും.ഗവർണ്ണർ ഏകപക്ഷീയമായി ഉണ്ടാക്കിയ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന നിലപാടിൽ ആണ് സർവ്വകലാശാല.

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി; സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ല

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം