വീണ്ടും നാട്ടിലിറങ്ങി വീട് തക‍‍‍ര്‍ത്ത് അരിക്കൊമ്പൻ, വിനോദസഞ്ചാരം നിരോധിച്ചു; കാട് കയറ്റാൻ വനംവകുപ്പ് ശ്രമം

Published : Sep 19, 2023, 10:30 PM IST
വീണ്ടും നാട്ടിലിറങ്ങി വീട് തക‍‍‍ര്‍ത്ത് അരിക്കൊമ്പൻ, വിനോദസഞ്ചാരം നിരോധിച്ചു; കാട് കയറ്റാൻ വനംവകുപ്പ് ശ്രമം

Synopsis

ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ മാഞ്ചോലയിൽ ജനവാസ മേഖലയിലെത്തിയ അരിക്കാമ്പനെ മടക്കി അയക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം. വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നാട്ടിലിറങ്ങിയ അരിക്കൊമ്പൻ നശിപ്പിച്ചു. ആനയിറങ്ങിയ സാഹചര്യത്തിൽ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിനോദ സഞ്ചാരം നിരോധിച്ചു. തമിഴ്നാട് കോതയാറിൽ നിന്ന് 25 കിലോമീറ്റർ എതിർ ദിശയിൽ സഞ്ചരിച്ച അരിക്കൊമ്പൻ ഇപ്പോൾ മാഞ്ചോല ഊത്ത് 10ാം കാട്ടിലാണുള്ളത്. കഴിഞ്ഞ ദിവസം നാലുമുക്കിൽ വാഴകൃഷിയും ഊത്തിൽ വീടിന്റെ മേൽകൂരയും ആന നശിപ്പിച്ചു. ഊത്ത് എസ്റ്റേറ്റിലെ  സിഎസ്ഐ പള്ളി വളപ്പിലെ മരവും അരിക്കൊമ്പൻ തകർത്തു. ഊത്ത് സ്കൂൾ പരിസരത്തും കാൽപാട് കണ്ടതോടെ സ്കൂളിന് അവധി നൽകി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നിരീക്ഷണം ശക്തമാക്കി. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്ന വിലയിരുത്തലിലാണ് തമിഴ്നാട് വനംവകുപ്പ്. 

കൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി, ഒരു മരണം, 4 പേ‍‍ര്‍ക്ക് പരിക്ക്

 

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; 'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു'
കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി