അര്‍ജുൻ മിഷൻ; തുടക്കം മുതൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായി, ലോറി കണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷ: ജിതിൻ

Published : Aug 16, 2024, 09:01 AM IST
അര്‍ജുൻ മിഷൻ; തുടക്കം മുതൽ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടായി, ലോറി കണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷ: ജിതിൻ

Synopsis

ഉത്തര കന്നന്ധ ഡെപ്യൂട്ടി കമ്മീഷണര്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടായെന്നും അര്‍ജുന്‍റെ ബന്ധു ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ തുടക്കം മുതല്‍ കുടുംബത്തെ ഉത്തര കന്നഡ ജില്ലാ ഭരണകൂടം കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിരുന്നില്ലെന്ന് അര്‍ജുന്‍റെ ബന്ധു ജിതിൻ. ഇനിയുള്ള തെരച്ചിലില്‍ ലോറി കണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജിതിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ന് നേവിയും എന്‍ഡിആര്‍എഫും ഈശ്വര്‍ മല്‍പെയുടെ സംഘവും പുഴയില്‍ തെരച്ചില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗംഗാവലി പുഴയിൽ നിന്ന് എത്രയും വേഗം ലോറി കണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷ. അര്‍ജുനെ കാണാതായിട്ട് ഇന്ന് ഒരു മാസം തികയുകയാണ്. വളരെയധികം വേദനയാണ് കുടുംബത്തിനുള്ളത്. ഇതിനിടയിൽ കുടുംബത്തിന് വിവരങ്ങൾ നൽകുന്നതിൽ ജില്ലാ അധികൃതർ പലപ്പോഴും പിന്നോട്ട് പോയി.

ഉത്തര കന്നന്ധ ഡെപ്യൂട്ടി കമ്മീഷണര്‍ കുടുംബത്തെ  തെറ്റിദ്ധരിപ്പിക്കുന്ന അവസ്ഥ വരെ ഉണ്ടായി. നാവിക സേന തെരച്ചിൽ നടത്തുന്നു എന്ന് പറഞ്ഞ് എത്തി നോക്കിയപ്പോൾ ആരും തെരച്ചിലിന് ഉണ്ടായിരുന്നില്ല. ഡിസിക്ക് ഇനി ആരെങ്കിലും തെറ്റായ വിവരം കൈമാറിയതാണോ എന്നറിയില്ലെന്നും ജിതിൻ പറഞ്ഞു.

ഒരുമാസമായി അർജുൻ കാണാമറയത്ത്; വേദനയോടെ കുടുംബം, ഗംഗാവലിപ്പുഴയിൽ കയർ കിട്ടിയ സ്ഥലത്ത് ഇന്ന് വീണ്ടും തെരച്ചിൽ

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
ബംഗാളിൽ നിന്ന് ട്രെയിനിലെത്തി ആലുവയിലിറങ്ങി; ഓട്ടോയിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം പിന്തുടർന്നു, കഞ്ചാവുമായി അറസ്റ്റിൽ