കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി. തിരുവനന്തപുരം ബീമാപള്ളി സ്വദേശി ഷിബിലിയാണ് (40) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പൂന്തുറ ബീമാപള്ളിയിലാണ് സംഭവം. പൊലീസിന്‍റെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഷിബിലി. കൊലപാതകം നടത്തിയ ഹിജാസ് എന്നയാള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ബീമാപ്പള്ളി സ്വദേശിയായ ഹിജാസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തന്നെ ഇരുവരും പരിചയമുള്ളവരാണ്. ഇന്നലെ രാത്രിയുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് പുലര്‍ച്ചെ ഹിജാസ് ഷിബിലിയെ കുത്തികൊലപ്പെടുത്തിയത്. 20 മോഷണ കേസും അടിപിടിക്കേസും ഉള്‍പ്പെടെ 30 ലധികം കേസിലെ പ്രതിയാണ് ഷിബിലി. 

കഴിഞ്ഞ മാസവും ഒരു അടിപിടിക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ഷിബിലി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊലപതാകത്തിലേക്ക് നീങ്ങിയ പ്രകോപനം എന്താണെന്ന് കാര്യം അന്വേഷിച്ച് വരികയാണന്ന് പൊലീസ് പറഞ്ഞു. കാപ്പാ കേസിലെ പ്രതിയായ കുറ്റിയാണി ജോയിനെ വെട്ടികൊലപ്പെടുത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് റൗഡി പ്പട്ടികയിൽ ഉള്‍പ്പെട്ടെ മറ്റൊരാളയും കൊലപ്പെടുത്തുന്നത്.

കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം; പ്രകൃതി സംരക്ഷണത്തിന് നിർദേശവുമായി ഗാഡ്ഗിൽ

Mission Arjun LIVE | Asianet News | Malayalam News LIVE | Shirur Landslide | ഏഷ്യാനെറ്റ് ന്യൂസ്