സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒരു കിലോയോളം തൂക്കമുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടിയിരുന്നു.

കൊച്ചി: കൊച്ചി വിമാനത്താവളം (Kochi Airport) വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അരക്കോടി രൂപ വില വരുത്ത സ്വർണം (Gold) കസ്റ്റംസ് പിടികൂടി. സ്വർണം കൊണ്ടുവന്ന മലപ്പുറം സ്വദേശി പി ജാബിറിനെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വർണം മിശ്രിത രൂപത്തിൽ കാപ്സ്യൂളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒരു കിലോയോളം തൂക്കമുള്ള സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടിയിരുന്നു.

മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. സംഭവത്തിൽ രണ്ടുപേരാണ് അറസ്റ്റിലായത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ പൊലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി നിഷാജ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാൻസിലും ടി ഷർട്ടിലും, കാറിന്റെ ഗിയർ ബോക്സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ചത് അഴീക്കോട് സ്വദേശി സബീലാണെന്ന് നിഷാജ് പറഞ്ഞു.

വിമാനത്താവളത്തിൽ ഇറങ്ങി സ്വർണം കൈമാറിയ ശേഷം കുടുംബത്തോടൊപ്പം കാറിൽ മുങ്ങിയ സബീലിനെ ചാവക്കാട് ഭാഗത്ത് നിന്ന് പൊലീസ് പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചും, ക്യാപ്സൂൾ രൂപത്തിലാക്കിയുമാണ് സബീൽ സ്വർണം കടത്തിയത്. എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന പാന്റിലും, ടി ഷർട്ടിലുമൊട്ടിച്ചും തരികളാക്കിയുമാണ് സ്വർണം കടത്തിയത്. തുണിക്കിടയിൽ പശ തേച്ച് അതിൽ സ്വർണത്തരിയൊട്ടിച്ചാണ് കടത്തൽ. ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാർഗ്ഗത്തിലൂടെ സ്വർണ്ണം കടത്തിയത്. നിഷാജ് മുൻപും സ്വർണം കടത്തിയിട്ടുണ്ട്.

ദേശീയ പാതയിൽ കാർ തടഞ്ഞ് പണം തട്ടിയ കേസ്: ഒരാൾ കൂടി പിടിയിൽ, ഇതുവരെ പിടിയിലായത് 15 പേര്‍

തൃശ്ശൂർ: ദേശീയ പാതയിൽ കാർ തടഞ്ഞ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. തൃശ്ശൂർ ചാലക്കുടി ആളൂർ സ്വദേശി ബാബുവാണ് പാലക്കാട് കസബ പൊലീസിന്‍റെ പിടിയിലായത്. ഡിസംബർ 15 നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ദേശീയ പാതയിൽ പുതുശ്ശേരി ഫ്ലൈ ഓവറിൽ ടിപ്പർ ഉപയോഗിച്ച് കാർ തടഞ്ഞ് നിർത്തി പണം തട്ടിയെന്നാണ് കേസ്. കേസിൽ ഇതുവരെ 15 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ധനുവച്ചപുരത്ത് എസ് ഐയെ മര്‍ദ്ദിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘട്ടനo തടയാനെത്തിയ പാറശ്ശാല എസ് ഐ കെ ജിതിൻ വാസിനെ മർദ്ദിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഐഎച്ച്ആർഡി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളായ പാപ്പനംകോട് സ്വദേശി ഗൗതം ഹർഷ് (23), നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് പാറശ്ശാല പൊലിസ് പിടികൂടിയത്. ഗൗതം ഹർഷിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിൽ നടന്ന യോഗാ ദിന പരിപാടികളിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥികളെയാണ് ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥികൾ ക്യാംപസിന് അകത്ത് നിന്ന് കല്ലെറിഞ്ഞത്. തുടർന്ന് വിടിഎം എൻഎസ് എസ് കോളേജ് വിദ്യാർത്ഥികൾ തിരിച്ച് എറിഞ്ഞതോടെ സംഘർഷമായി. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ എസ് ഐ യ്ക്ക് നേരെയും ആക്രമണമുണ്ടായി.