
തൃശ്ശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വനിത ഗേറ്റ് കീപ്പറെ ആക്രമിച്ച അജ്ഞാതനായി തിരച്ചിൽ തുടരുന്നു. പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യയുടെ തലയിൽ 14 തുന്നലുണ്ട്. പാർലിക്കാട് ലെവൽ ക്രോസിൽ വെച്ച് ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പാർളിക്കാട് റെയിൽവേ ലെവൽ ക്രോസ്സിലെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഇന്നലെ രാത്രി 11 മണിയോടെയാണ് വിദ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാത യുവാവ് കല്ലുകൊണ്ട് തുടർച്ചയായി തലക്കടിച്ചു വീഴ്ത്തി.
ആക്രമിച്ച ശേഷം തിരികെ പോയ ഇയാൾ മിനിറ്റുകൾക്കകം വീണ്ടുമെത്തി. അപ്പോഴേക്കും ഗേറ്റ് കീപ്പർ മുറിയിലെ അപായമണി മുഴങ്ങിയിരുന്നു. ശബ്ദം കേട്ടെത്തിയ സമീപവാസിയായ സ്ത്രീയെ കൂടി കണ്ടതോടെ ഇയാൾ കടന്നു കളഞ്ഞു. ആരെയും സംശയമില്ലെന്നും മുപ്പതിൽ താഴെ പ്രായം തോന്നിക്കുന്ന ആളാണ് അക്രമിയെന്നും പരിക്കേറ്റ വിദ്യ. ഗുരുതരമായി പരിക്കേറ്റ വിദ്യയുടെ തലയിൽ 14 തുന്നലുണ്ട്. കൈയ്യിലും പരുക്കുകളുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam