വീണ്ടും ഏഷ്യാനെറ്റ് ന്യൂസ്, ബാര്‍ക്ക് റേറ്റിങില്‍ കൃത്യമായ മേധാവിത്വം, തലയുയര്‍ത്തി ഒന്നാമത്

Published : Aug 29, 2025, 12:26 PM ISTUpdated : Aug 29, 2025, 12:28 PM IST
Bark

Synopsis

ഇന്ന് പുറത്തുവന്ന 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങിൽ 87 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുന്നു

തിരുവനന്തപുരം: പ്രേക്ഷകരുടെ എറ്റവും വിശ്വസ്ത വാർത്താ ചാനൽ ഏതെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് എന്നു തന്നെ ഉത്തരം. ഇന്ന് പുറത്തുവന്ന 33-ാം ആഴ്ചയിലെ ബാര്‍ക്ക് ( Broadcast Audience Research Council ) റേറ്റിങ്ങിൽ 87 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ഒന്നാമതായി തുടരുകയാണ്. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനൽ.

റേറ്റിങ് കണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 74 പോയിന്റാണുള്ളത്. 61 പോയിന്റുള്ള 24 ന്യൂസ് ആണ് മൂന്നാം സ്ഥാനത്ത്. മാതൃഭൂമി ന്യൂസ് (39), മനോരമ ന്യൂസ്(31), ന്യൂസ് മലയാളം (30) എന്നിവയാണ് നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ യഥാക്രമം. നഗര ഗ്രാമ വ്യത്യസമില്ലാതെ ഏതു സമയത്തും പ്രായ ഭേദമില്ലാതെ മലയാളികൾ വാർത്തകൾ അറിയുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണെന്ന് ബാർക്ക് പ്രേക്ഷക റേറ്റിങ് വ്യക്തമാക്കുന്നു.

മലയാളിക്ക് ആധികാരിക വാർത്തകൾക്ക് ഏതു ചാനൽ കാണണം എന്നതിൽ ഒരു സംശയവും ഉണ്ടായില്ല. കാൽ നൂറ്റാണ്ട് പിന്നിട്ട മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മലയാളിയുടെ വിശ്വാസത്തിന് പ്രായവ്യത്യാസമോ സ്ത്രീപുരുഷ ഭേദമോ ഇല്ല. പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാൻ കൃത്യതയും വ്യക്തതയുള്ള വാര്‍ത്താ അനുഭവം നൽകി 'നേരോടെ നിര്‍ഭയം നിരന്തരം' തുടരാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രതിജ്ഞാബദ്ധമായിരിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം