2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ, ഇത്തവണയും അത് ആവര്‍ത്തിക്കുന്നു; സംസ്ഥാനത്താകെ വോട്ട് കച്ചവടമെന്ന് രമേശ് ചെന്നിത്തല

Published : Apr 05, 2026, 03:14 PM IST
ramesh chennithala

Synopsis

വീണ്ടും ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ആലപ്പുഴ: വീണ്ടും ഡീൽ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ൽ എൽഡിഎഫിന് തുടര്‍ഭരണം കിട്ടിയത് ബിജെപിയുമായുള്ള ഡീലിലൂടെയാണെന്നും ഇത്തവണയും ഈ ഡീൽ ആവര്‍ത്തിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്താകെ വോട്ട് കച്ചവടമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സിപിഎം എസ്‍ഡിപിഐയെ കൂട്ടുപിടിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അധികാരം നഷ്ടമാകുമെന്ന ഭയമാണ് അവരെ ഇത്തരത്തിൽ കൂട്ടുകെട്ട് ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഏതുവിധേനയും അധികാരം പിടിക്കാൻ പിണറായി വിജയൻ ശ്രമിക്കുകയാണ്. അഭിമന്യുവിനെ കൊന്നവരെ പിണറായി കൂട്ട് പിടിക്കുകയാണ്. അഭിമന്യുവിന്റെ അമ്മയുടെ കരച്ചിൽ ഇപ്പോഴും മുഴങ്ങുന്നു. രണ്ട് വോട്ടിനു വേണ്ടി ഏത് ചെറ്റത്തരം കാണിക്കാനും മടിയില്ലെന്ന് പിണറായി തെളിയിക്കുകയാണ്. 2021 ഇൽ തന്നെ പിണറായി ബിജെപിയുമായി ധാരണയുണ്ടാക്കി.

കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നവർ ഒന്നിച്ചു. ട്വന്‍റി20ക്ക് അധിക സീറ്റ് കൊടുത്തത് ഡീലിന്‍റെ ഭാഗമാണ്. ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ ആര്‍ക്കും അറിയില്ല. സംസ്ഥാനത്താകെ വോട്ട് കച്ചടവമാണ് നടക്കുന്നത്. ഭരണം മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗമാണ്. 100 സീറ്റിലധികം അധികം യുഡിഎഫ് നേടും. ജനങ്ങള്‍ വലിയ പ്രതീക്ഷയിലാണ്. അതിനെ തടയിടാനാണ് മുഖ്യമന്ത്രി വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തിൽ ഇരുണ്ട കാലമായിരുന്നു. മുഖ്യമന്ത്രി പോലും വികസനം ചർച്ച ചെയ്യുന്നില്ല. ഒരു വൻകിട പദ്ധതിയും കേരളീയത്തിൽ ഉണ്ടായില്ല.

പലയിടത്തും അക്രമം ഉണ്ടാക്കാൻ സിപിഎം ശ്രമം നടക്കുകയാണ്. പലയിടത്തും ഓഫീസുകള്‍ തകര്‍ക്കുകയാണ്. ന്യായമല്ലാത്ത കാര്യങ്ങളാണ് സിപിഎം ചെയ്യുന്നത്. വ്യാപകമായി കള്ളവോട്ട് ചെയ്യാൻ സിപിഎം ഒരുങ്ങുകയാണ്. മുഖ്യമന്ത്രി എസ്‍ഡിപിഐയെ തള്ളുന്നില്ല. മോദിയുടെയും പിണറായിയുടെയും പ്രസംഗം ഒന്നാണ്. എസ്‍ഡിപിഐയോട് സഹകരിക്കേണ്ടെന്നാണ് യുഡിഎഫ് നിലപാട്. മണ്ഡലത്തിൽ പ്രചാരണത്തിലായതിനാലാണ് യുഡിഎഫിന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിയിൽ പോകാൻ കഴിയാഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തൃശ്ശൂരില്‍ ഗ്ലാമര്‍ പോരാട്ടം, ശക്തമായ ത്രികോണപ്പോര്, മണ്ഡലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം?
'അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം', വിവാദ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്‍റ്