നിര്‍ത്താതെ പോയ ടിപ്പറിനെ പിന്തുടര്‍ന്നു; അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടിപ്പറിടിച്ച് മരിച്ചു

Web Desk   | Asianet News
Published : Mar 19, 2020, 10:44 PM ISTUpdated : Mar 19, 2020, 10:53 PM IST
നിര്‍ത്താതെ പോയ ടിപ്പറിനെ പിന്തുടര്‍ന്നു; അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടിപ്പറിടിച്ച് മരിച്ചു

Synopsis

ചെക്പോസ്റ്റിൽ നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി.

പാലക്കാട്: പാലക്കാട് വേലന്താവളം ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ടിപ്പ‌ർ ലോറി ഇടിച്ച് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി അസറാണ് ടിപ്പർ ഇടിച്ച് മരിച്ചത്. 

ചെക്പോസ്റ്റിൽ നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. 

ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ  ലോറിയിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു