
എറണാകുളം: ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല മലയാള സിനിമാ നിര്‍മാതാക്കളെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രതിമാസ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കുന്നതിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കി അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് നിര്‍മാതാക്കളുടെ നിലപാട് പ്രഖ്യാപനം.
സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തു വിടാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. എന്നാല്‍ അസോസിയേഷന്‍റെ ഈ നടപടിക്കെതിരെ സിനിമ മേഖലയില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ വിശദീകരണം. ഭൂരിഭാഗം സിനിമകള്‍ക്കും തിയറ്റര്‍ വരുമാനം മാത്രമാണ് കിട്ടുന്നതെന്നും മിക്ക സിനിമകള്‍ക്കും ഒടിടി വരുമാനം മുമ്പത്തെ പോലെ കിട്ടാത്ത സ്ഥിതയാണെന്നും കത്തില്‍ സംഘടന വിശദീകരിക്കുന്നു. പല താരങ്ങളുടെയും പ്രതിഫലം പോലും സിനിമകളുടെ ഗ്രോസ് കലക്ഷനായി കിട്ടാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യം എല്ലാവരെയും ബോധ്യപ്പെടുത്താനാണ് അംഗങ്ങള്‍ക്ക് സംഘടന കത്ത് അയച്ചിരിക്കുന്നത്.