ചങ്ങരംകുളത്ത് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം

Published : Dec 25, 2022, 03:42 PM IST
 ചങ്ങരംകുളത്ത് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം

Synopsis

കരോൾ പരിപാടികൾക്കായി കുട്ടികൾ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചു

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കുട്ടികളുടെ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ മദ്യപസംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. തങ്ങളെ ഒരു കാരണവുമില്ലാതെ വടിയും പട്ടികയും കൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. കരോൾ പരിപാടികൾക്കായി കുട്ടികൾ വാടകയ്ക്ക് എടുത്ത വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അതിന് മുൻപേ അക്രമിസംഘം സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല', ഗണേഷ്-ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും