
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസിൽ മർദ്ദനമേറ്റയാളെ തിരിച്ചറിഞ്ഞു. ബസ് കൂലിയില്‍ ഒരു രൂപ കുറഞ്ഞതിനാണ് യുവാവിനെ കണ്ടക്ടർ മർദ്ദിച്ചത്. മർദ്ദിക്കുന്ന വീഡിയോ സാമൂഹക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവാവിനെ പൊലീസ് തേടുയായിരുന്നു. കല്ലമ്പലം സ്വദേശി ഷിറാസ് എന്ന യുവാവിനാണ് മർദ്ദനമേറ്റതെന്ന് പൊലീസ് പറയുന്നു. പേരൂർക്കട സ്റ്റേഷനിലെത്താൻ ഷിറാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷിറാസാണ് മര്‍ദ്ദിച്ചതെന്നാരോപിച്ച് കണ്ടക്ടര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
13 രൂപ ടിക്കറ്റിന് 12 രൂപയായിരുന്നു ഷിറാസ് നല്‍കാന്‍ കഴിഞ്ഞത്. ഒരു രൂപ കൂടി നല്‍കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടര്‍ ഷിറാസിനെ മര്‍ദ്ദിച്ചത്. ബസ് യാത്രക്കാരില്‍ ചിലര്‍ ഒരു രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നെന്ന് ഷിറാസ് പറഞ്ഞു. യുവാവിനെ ബസിനുള്ളില്‍ വെച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിക്കുകയാണ്.
തിരുനെല്ലിയിൽ മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു
വയനാട് തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്.
പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനുവിന്‍റെ അയല്‍വാസികളായ നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.