പത്തനംതിട്ട മേക്കോഴൂര്‍ ക്ഷേത്രത്തിലെ ആക്രമണം; ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയടക്കം ഏഴുപേര്‍ അറസ്റ്റിൽ

Published : May 05, 2025, 05:42 PM ISTUpdated : May 05, 2025, 05:44 PM IST
പത്തനംതിട്ട മേക്കോഴൂര്‍ ക്ഷേത്രത്തിലെ ആക്രമണം; ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയടക്കം ഏഴുപേര്‍ അറസ്റ്റിൽ

Synopsis

പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേര്‍ അറസ്റ്റിൽ.ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിന്‍റെ ബലിക്കൽ പുരയിൽ കയറി ആക്രമണം നടത്തിയത്.

പത്തനംതിട്ട: പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേര്‍ അറസ്റ്റിൽ. പിടിയിലായ ഏഴുപേരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ജോജോ കെ വിൽസണ്‍, പ്രസിഡന്‍റ് വിഎസ് എബിൻ എന്നിരരടക്കമുള്ള ഏഴുപേരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിന്‍റെ ബലിക്കൽ പുരയിൽ കയറി ആക്രമണം നടത്തിയത്.

ക്ഷേത്ര ജീവനക്കാരനെ മർദ്ദിക്കുകയും ഉത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന കട്ടൗട്ടും മറ്റും നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഗാനമേളയിൽ ഉണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം. മദ്യലഹരിയിൽ ഡിവൈഎഫ്ഐക്കാരാണ് ആക്രമണം നടത്തിയതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ആരോപിച്ചു. ക്ഷേത്രസംരക്ഷണസമിതി ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ആറുവരെ മൈലപ്ര പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വരാതെ എവിടെ പോകാൻ ? വന്നാല്‍ അതിന്‍റെ മഹത്വം എനിക്ക്'; എയിംസ് വരുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി
കേരളത്തിലെ 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപ വീതം, ക്ഷേമ പെന്‍ഷന്‍ നൽകാൻ 1,050 കോടി രൂപ അനുവദിച്ചു