'ദേഹത്ത് തുപ്പി, മര്‍ദ്ദിച്ചത് പൊലീസ് നോക്കിനില്‍ക്കെ'; ആസൂത്രിതമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

Published : Mar 29, 2022, 04:08 PM ISTUpdated : Mar 29, 2022, 04:18 PM IST
'ദേഹത്ത് തുപ്പി, മര്‍ദ്ദിച്ചത് പൊലീസ് നോക്കിനില്‍ക്കെ'; ആസൂത്രിതമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍

Synopsis

മര്‍ദ്ദിച്ചിട്ടില്ലെന്നും സര്‍വ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി (KSRTC) ബസ് സമരക്കാര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ആര്‍ടി ജീവനക്കാര്‍. പൊലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറയുന്നത്. ബസ് വരുന്നതിന്‍റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്സാപ്പ്  വഴി മുന്‍കൂട്ടി വിവരം നല്‍കിയെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. 

ബസ് തടഞ്ഞുനിര്‍ത്തി ദേഹത്ത് തുപ്പിയെന്നും ജീവനക്കാര്‍ ആരോപിച്ചു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സര്‍വ്വീസ് നടത്തരുതെന്ന ആവശ്യമാണ് തങ്ങള്‍ ഉന്നയിച്ചതെന്നും സമരക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കളിയിക്കാവിളയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് പാപ്പനംകോട് ജംഗ്ഷനിൽ വച്ചാണ് സമരാനുകൂലികള്‍ തടഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കണ്ടക്ടറേയും ഡ്രൈവറേയും കയ്യേറ്റം ചെയ്തിരുന്നു.  തുടര്‍ന്ന് കണ്ടക്ടർ ശരവണഭവനും ഡ്രൈവർ സജിയും ആശുപത്രിയിൽ ചികിത്സതേടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ ഈശ്വ‍ർ; 'സത്യങ്ങൾ നാളെ വിളിച്ചു പറയും, മെൻസ് കമ്മീഷൻ വിഷയത്തിൽ ജയിക്കും'
കോടതി വ്യവഹാരങ്ങളില്‍ പെടുന്നവർ വഴിപാട് നടത്തുന്ന ക്ഷേത്രം, ജഡ്ജിയമ്മാവൻ കോവിലിൽ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍