അട്ടപ്പാടിയിലേക്ക് വൻതോതിൽ സ്ഫോടക വസ്‌തുക്കൾ കടത്തിയ കേസിൽ നിർണായക അറസ്റ്റ്; മുഖ്യപ്രതി പിടിയിൽ; കൂടുതൽ അറസ്റ്റിന് സാധ്യത

Published : Sep 18, 2025, 12:12 PM IST
Attappadi Explosive seizure case arrest

Synopsis

അട്ടപ്പാടിയിലേക്ക് വൻതോതിൽ സ്ഫോടക വസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ മൊഴി പ്രകാരമാണ് അരപ്പാറ സ്വദേശി നാസറിനെ അറസ്റ്റ് ചെയ്തത്. നരസിമുക്ക് സ്വദേശിക്കായാണ് ഇവ എത്തിച്ചതെന്നാണ് മൊഴി

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലേക്ക് അനധികൃതമായി വൻ തോതിൽ സ്ഫോടകവസ്‌തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പൊലീസ് പിടിയിൽ. അരപ്പാറ സ്വദേശിയായ നാസർ (48) ആണ് മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 13നാണ് ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്നു സ്ഫോടക വസ്തുക്കൾ പോലീസ് പിടികൂടിയത്. ഓട്ടോറിക്ഷ ഡ്രൈവറായ തച്ചമ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

സ്ഫോടകവസ്‌തുക്കൾ എത്തിച്ചത് പാപ്പണ്ണന് വേണ്ടി

അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ (50) വേണ്ടിയാണ് ഓട്ടോറിക്ഷ മാർഗ്ഗം സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഇതോടെ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും. എന്നാൽ എന്തിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കടത്തിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആരോഗ്യനില മോശമായി: രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു
കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്