സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായി, തിരച്ചിലിനൊടുവിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

Published : Oct 27, 2026, 12:20 PM IST
alappuzha man found dead after going missing while bathing in temple pond

Synopsis

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കളർകോട് വാർഡിൽ പടിഞ്ഞാറേ വാരിയത്തുവെളിയിൽ പരേതനായ ബാബുവിന്‍റെ മകൻ ബിനു (28) ആണ് മരിച്ചത്. മേസ്തരി ജോലി ചെയ്യുന്ന ബിനുവിനെ ജോലി കഴിഞ്ഞു സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകുന്നേരം 3.30-ന് കളർകോട് താനാകുളത്തിൽ കുളിക്കാനെത്തിയ ശേഷം നീന്തുന്നതിനിടെയാണ് കാണാതായത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേനാ സ്കൂബാ സംഘമെത്തി പരിശോധിച്ചെങ്കിലും സന്ധ്യയോടെ വെളിച്ചം മങ്ങിയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടിവന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും സ്കൂബാ സംഘം പരിശോധിക്കുമ്പോഴാണ് എട്ടോടെ കുളത്തിനു വടക്കുവശത്തെ ഓവിനു സമീപത്തുനിന്നു മൃതദേഹം കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യോളി പോക്സോ കേസ്; പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ
ചേരാനല്ലൂർ വാഹനാപകടം: 17കാരൻ്റെ അച്ഛനായ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന; നീക്കം ഹൈക്കോടതി നിർദേശ പ്രകാരം