
തൃശൂര്‍: ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ് മുടക്കാൻ വളഞ്ഞ വഴിയിൽ ശ്രമം തുടരുന്നതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ആരോപിച്ചു. ഉത്സവത്തിന് ആനകളെ കുറയ്ക്കാനുള്ള തിരുവനന്തപുരം ദേവസ്വം ബോർഡിന്‍റെ ചർച്ചകൾക്കെതിരെയാണ് വിമര്‍ശനവുമായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയത്.
തിരുവതാംകൂർ ദേവസ്വം ആനകൾക്ക് പകരം രഥം കൊണ്ടുവരാൻ ശ്രമമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. ക്ഷേത്രാചാരങ്ങളുടെ ലംഘനമാണ് നടന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തിരുത്തണമെന്നും വിശ്വാസ സംരക്ഷണത്തിന് സര്‍ക്കാര്‍ മുൻകയ്യെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആനകളുടെ ലഭ്യത കുറവ് പരിഹരിക്കാൻ ദേവസ്വം ബോർഡുകൾ മുൻകൈയെടുക്കണമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam