Kerala Polics: പൊലീസുകാരുടെ ശമ്പളം സ്വകാര്യ ബാങ്കിലേക്ക് മാറ്റാനുള്ള നീക്കം തത്കാലം നിർത്തിവച്ചു

By Web TeamFirst Published Apr 25, 2022, 5:08 PM IST
Highlights

സ്വകാര്യ ബാങ്കിലേക്ക് വിവരങ്ങള്‍ നൽകാൻ പൊലീസുകാരോട് സമ്മതപത്രം ആവശ്യപ്പെട്ടുവെങ്കിലും എല്ലാവരും നൽകിയില്ല. ഇതാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടിയായത്. 
 

തിരുവനന്തപുരം: പൊലീസുകാരുടെ ശമ്പളത്തിൽ നിന്നും വായ്പ തിരിച്ചടവും മറ്റ് ആനുകൂല്യങ്ങളും സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാനുള്ള നീക്കം തൽക്കാലം നിർത്തിവച്ചു. സ്വകാര്യ ബാങ്കിലേക്ക് വിവരങ്ങള്‍ നൽകാൻ പൊലീസുകാരോട് സമ്മതപത്രം ആവശ്യപ്പെട്ടുവെങ്കിലും എല്ലാവരും നൽകിയില്ല. ഇതാണ് ഉന്നത ഉദ്യോഗസ്ഥരുടെ നീക്കത്തിന് തിരിച്ചടിയായത്. 

മാത്രമല്ല ജില്ലാ പൊലീസ് മേധാവിമാരുടെ  പേരിലുള്ള അക്കൗണ്ടിലേക്ക് പണം മാറ്റാനായിരുന്നു നീക്കം. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ജില്ലാ പൊലീസ് മേധാവിമാരും അതൃപ്തി അറിയിച്ചതോടെ പകരം സംവിധാനം കൊണ്ടുവരുന്നതോടെ പണം പിടിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ട്രഷറിയിൽ നിന്നും പൊലിസുകാരുടെ ശമ്പള അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിന് മുമ്പ് വിവിധ ആനുകൂല്യങ്ങള്‍, വായ്പ തിരിച്ചടവ് എന്നിവ പിടിക്കാൻ സ്വകാര്യ ബാങ്കിനെ ചുമതലപ്പെടുത്തിയത്. ഇതിനെതിരെ സേനക്കുള്ളിൽ ഇപ്പോഴും എതിർപ്പ് ശക്തമാണ്.

click me!