കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു

Web Desk   | Asianet News
Published : May 12, 2022, 07:19 AM IST
കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു

Synopsis

ഇന്നലെ ഉച്ചക്കാണ് കിണറിൽ തൊടി ഇറക്കുന്നതിനിടിയിൽ മണ്ണ് ഇടിഞ്ഞ് അപകടം ഉണ്ടായത്. മുട്ടക്കാവ് സ്വദേശി സുധീറാണ് മണ്ണിനടിയിൽപ്പെട്ടത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം

കൊല്ലം: കൊട്ടിയം (kottiyam)തഴുത്തലയിൽ കിണർ (well)ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ  പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ഇന്നലെ ഉച്ചക്കാണ് കിണറിൽ തൊടി ഇറക്കുന്നതിനിടിയിൽ മണ്ണ് ഇടിഞ്ഞ് അപകടം ഉണ്ടായത്. മുട്ടക്കാവ് സ്വദേശി സുധീറാണ് മണ്ണിനടിയിൽപ്പെട്ടത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്

മാന്നാർ പരുമലയിൽ വൻ തീപിടിത്തം; മെട്രോ സിൽക്സ് തുണിക്കടക്കാണ് തീപിടിച്ചത്; അണക്കാൻ ശ്രമം തുടരുന്നു; ആളപായമില്ല

ആലപ്പുഴ: ആലപ്പുഴ മാന്നാർ പരുമലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്സ് എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു.

പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. ഫയർ ഫോഴ്സ് എത്തി തീ അണക്കാൻ ഉള്ള നടപടികൾ തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി