മാന്നാർ പരുമല മെട്രോ സിൽക്സിൽ വൻ തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ട് ; തീ നിയന്ത്രണ വിധേയം

Web Desk   | Asianet News
Published : May 12, 2022, 07:07 AM ISTUpdated : May 12, 2022, 07:56 AM IST
മാന്നാർ പരുമല മെട്രോ സിൽക്സിൽ വൻ തീപിടിത്തം; കാരണം ഷോർട്ട് സർക്യൂട്ട് ; തീ നിയന്ത്രണ വിധേയം

Synopsis

ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

ആലപ്പുഴ: ആലപ്പുഴ (alappuzha)മാന്നാർ (mannar)പരുമലയിൽ വൻ തീപിടിത്തം(fire). മെട്രോ സിൽക്സ് (meetro silks)എന്ന തുണിക്കടക്കാണ് തീ പിടിച്ചത് . രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീ പിടിച്ചു. തീപിടിത്തം ഇപ്പോൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട് 

പുലർച്ചെയാണ് സംഭവം. നാട്ടുകാർ കണ്ടതോടെ ഉടമയെ വിവരം അറിയിക്കുകയും ഫയർഫോഴ്സിനെ അറിയിക്കികയും ചെയ്തു. 5 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം
 

പ്രാഥമിക നി​ഗമനം

കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് ആൾ മണ്ണിൽ കുടുങ്ങിയ സംഭവം രക്ഷാപ്രവർത്തനം തുടരുന്നു


കൊല്ലം: കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് വീണ് മണ്ണിൽ കുടുങ്ങിയ ആളെ  പുറത്ത് എടുക്കാൻ ശ്രമം തുടരുകയാണ്. കിണറ്റിന് സമിപത്ത് സമാന്തരമായി കുഴി കുത്തുന്ന ജോലി പുരോഗമിക്കുന്നു. ഇന്നലെ ഉച്ചക്കാണ് കിണറിൽ തൊടി ഇറക്കുന്നതിനിടിയിൽ മണ്ണ് ഇടിഞ്ഞ് അപകടം ഉണ്ടായത്. മുട്ടക്കാവ് സ്വദേശി സുധീറാണ് മണ്ണിനടിയിൽപ്പെട്ടത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം. കിണറിന് അറുപതടി താഴ്ച ഉണ്ട്

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി