'നടപടി പേരിന് മാത്രം!', മീൻകുട്ട തട്ടിത്തെറുപ്പിച്ച ജീവനക്കാരുടെ സസ്പെൻഷൻ ആറ്റിങ്ങല്‍ നഗരസഭ റദ്ദാക്കി

By Web TeamFirst Published Sep 2, 2021, 6:35 PM IST
Highlights

ജീവനക്കാർക്കെതിരായ നടപടി പേരിന് മാത്രമായി ഒതുക്കിയ നഗരസഭ, സസ്പെൻഷൻ കാലയളവ് ജീവനക്കാര്‍ക്ക് അവധിയായി പരിഗണിക്കാനും തീരുമാനിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മത്സ്യവിൽപ്പന നടത്തുകയായിരുന്ന സ്ത്രീയുടെ മീൻകുട്ട തട്ടിത്തെറുപ്പിച്ച സംഭവത്തില്‍ നഗരസഭാ ജീവനക്കാരുടെ സസ്പെൻഷൻ റദ്ദാക്കി. ജീവനക്കാർക്കെതിരായ നടപടി പേരിന് മാത്രമായി ഒതുക്കിയ നഗരസഭ, സസ്പെൻഷൻ കാലയളവ് ജീവനക്കാര്‍ക്ക് അവധിയായി പരിഗണിക്കാനും തീരുമാനിച്ചു. മുബാറക്ക്, ഷിബു എന്നീ ജീവനക്കാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സസ്പെൻഷൻ റദ്ദാക്കിയതെന്നാണ്  ചെയര്‍പേഴ്സൺ നൽകിയ  വിശദീകരണം. 

'മീന്‍ പിടിച്ചെടുത്തു' ; മുൻസിപ്പാലിറ്റി ജിവനക്കാർക്ക് എതിരെ പരാതിയുമായി ആറ്റിങ്ങല്‍ സ്വദേശി

കഴിഞ്ഞ ഓഗസ്റ്റിന് പത്തിനാണ് അവനവൻ ചേരിയില്‍ മീൻകച്ചവടം നടത്തുകയായിരുന്ന അല്‍ഫോണ്‍സയുടെ മീൻ നഗരസഭാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചത്. മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തതായി നഗരസഭ അറിയിച്ചത്. 

പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധം

മത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!