
തിരുവനന്തപുരം: വെള്ളറടയിൽ ഓട്ടിസം ബാധിതനായ യുവാവിന് ക്രൂരമര്‍ദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷാണ് മർദ്ദനത്തിനിരയായത്. കുടപ്പനമൂട് സ്വദേശിയായ രാജേഷാണ് മഹേഷിനെ മർദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ വെളളറട ആറാട്ടുക്കുഴി ജംഗഷ്നിലാണ് സംഭവം. സമീപത്ത് ക്രിസ്മസ് ആഘോഷത്തിനായി എത്തിച്ച സൗണ്ട് സിസ്റ്റത്തിന്റെ ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഊറ്റിയെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് മർദ്ദിച്ചത്. ഹോട്ടൽ പണിക്കായി മഹേഷ് ആറാട്ടുകുഴിയിൽ എത്തിയപ്പോഴാണ് മർദ്ദനം. രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam