തീ തുപ്പം, ഭീകര മുഖം! അടിമുടി രൂപമാറ്റം, കൊല്ലത്ത് എൻജിനീയറിങ് കോളേജില്‍ ഓട്ടോ ഷോ; വാഹനങ്ങൾ എംവിഡി പിടിച്ചെടുക്കും

Published : Feb 16, 2026, 12:18 PM IST
auto show

Synopsis

വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്

കൊല്ലം: വിവാഹ ചടങ്ങിൽ ഭീതി പരത്തി തീ തുപ്പിയ കാറിന്‍റെ പ്രദർശനത്തിന് പിന്നാലെ എൻജിനീയറിങ് കോളേജിലും തീ തുപ്പി കാറുകൾ. ചവറ എംഎസ്എൻ കോളേജിൽ നടന്ന ഓട്ടോ ഷോയിലാണ് തീ തുപ്പുന്ന വാഹനങ്ങൾ എത്തിച്ചത്. ശനിയാഴ്ചയായിരുന്നു കോളേജിൽ ഓട്ടോഷോ നടന്നത്. നിയമ വിരുദ്ധമായി രൂപമാറ്റം നടത്തി നിരവധി വാഹനങ്ങളാണ് ഷോയിൽ പ്രദർശിപ്പിച്ചത്. വിവിധ ക്യാമ്പസുകളിൽ ഓട്ടോ ഷോ നടത്തുന്ന വിദ്യാർത്ഥി സംഘമാണ് ചവറയിലും എത്തിയത്. വിദ്യാർത്ഥികൾക്ക് ഇടയിലൂടെയായിരുന്നു 'തീപാറുന്ന' അഭ്യാസപ്രകടനം. വിദ്യാർത്ഥികൾ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതോടെയാണ് നിയമലംഘനം പുറത്തായത്.

ഓട്ടോ ഷോ സംബന്ധിച്ചും പ്രദർശിപ്പിച്ച വാഹനങ്ങളെ കുറിച്ചും മോട്ടോർ വാഹന വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുണ്ടറ ചന്ദനത്തോപ്പിൽ വിവാഹ ചടങ്ങിനിടെ തീ തുപ്പുന്ന കാർ പ്രദർശിപ്പിച്ചത് വിവാദമായത്. കാറ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുക്കുകയും കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഉടമസ്ഥന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവരാത്രി എതിരേല്‍പ് ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്, മാന്നാറിന്‍റെ മതമൈത്രിക്ക് മാതൃക
ചോദ്യം ചെയ്യലിന് ഹാജരായി രാഹുല്‍, അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ 4 മണിവരെ ചോദ്യം ചെയ്യൽ; നടപടി ആദ്യ ബലാത്സംഗ കേസില്‍