ശിവരാത്രി എതിരേല്‍പ് ഘോഷയാത്രയ്ക്ക് ജമാഅത്ത് കമ്മിറ്റിയുടെ വരവേൽപ്, മാന്നാറിന്‍റെ മതമൈത്രിക്ക് മാതൃക

Published : Feb 16, 2026, 11:37 AM IST
interfaith reception

Synopsis

മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന എതിരേല്‍പ് ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി വരവേല്‍പ്പ് നല്‍കി

ആലപ്പുഴ: മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ 11 ദിവസമായി നടന്നുവന്ന ശിവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് നടന്ന എതിരേല്‍പ് ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി നൽകിയ വരവേൽപ് നാടിന്‍റെ മതമൈത്രിക്ക് മാറ്റുകൂട്ടി. കടപ്ര കൈനിക്കര മഠം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച എതിരേൽപ് മാന്നാർ പൊലീസ് എസ് എച്ച് ഒ ഡി രജീഷ് കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തുടർന്ന് തൃക്കുരട്ടി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഘോഷയാത്രയ്ക്ക് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻപള്ളി ജുമാ മസ്ജിദിന്‍റെ പ്രധാന പ്രവേശന കവാടത്തിൽ സ്വീകരണം നൽകി. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ ഹരികുമാർ ശിവം, അനിൽ നായർ ഉത്രാടം, അനുകുമാർ ഭാനുഭവനം, അനീഷ് റാം ശ്രീവല്ലഭം, മഹാദേവ സേവാസമിതി പ്രസിഡന്‍റ് കലാധരൻ കൈലാസം എന്നിവരെ ജമാഅത്ത് ഭാരവാഹികൾ ഷാൾ അണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്‍റ് എൻ എ റഷീദ് പടിപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി എ എ കലാം, വൈസ് പ്രസിഡന്‍റ് എം കെ മിർസാദ്, സെക്രട്ടറി അബ്ദുൽ കലാം തറയിൽപള്ളത്ത്, ഖജാൻജി കെ എം ഷിയാദ് ബ്രദേഴ്സ് എന്നിവർ നേതൃത്വം നൽകി. ഇതിന് ശേഷം കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്ര നടയിലും എതിരേൽപ് ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചോദ്യം ചെയ്യലിന് ഹാജരായി രാഹുല്‍, അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ 4 മണിവരെ ചോദ്യം ചെയ്യൽ; നടപടി ആദ്യ ബലാത്സംഗ കേസില്‍
പിആർ പാളി, `എം വി ​ഗോവിന്ദന് കൊടുത്തത് പെന്‍ഷന്‍ പണമല്ല'; വീഡിയോ എടുക്കാൻ വേണ്ടി തന്നതെന്ന് മൊയ്തീൻ