പ്ലസ് ടു കോഴക്കേസ്: കെപിഎ മജീദിന്‍റെ മൊഴി രേഖപ്പെടുത്തി; മൊഴിയെടുക്കൽ അഞ്ച് മണിക്കൂറിലധികം നീണ്ടു

By Web TeamFirst Published Oct 21, 2020, 8:45 PM IST
Highlights

കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ അല്‍പസമയം മുമ്പാണ് അവസാനിച്ചത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിഅബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. 

കണ്ണൂർ: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ മൊഴിയെടുത്തു. അഞ്ച് മണിക്കൂറിലധികമാണ് മജീദിൽ നിന്ന് എന്‍ഫോഴ്സ്മെന്‍റ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എൻഫോഴ്സ്മെന്‍റിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെപിഎ മജീദ് പ്രതികരിച്ചു. 

Also Read: അഴീക്കോട് പ്ലസ് ടു കോഴക്കേസ്: കെപിഎ മജീദ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഓഫീസിൽ

കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിഅബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നല്‍കിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. കേസില്‍ കെഎംഷാജിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അടുത്തമാസം പത്തിന് ചോദ്യം ചെയ്യും. 2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെഎംഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 31 ൽ അധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. 

Also Read: അഴീക്കോട് പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടുത്ത മാസം 10ന് ചോദ്യം ചെയ്യും

 

click me!