അച്ഛനെയും അമ്മയെയും സഹോദരനെയും ദുരന്തമെടുത്തു, ഒന്നുമറിയാതെ കുഞ്ഞ് അവന്തിക, കയറി കിടക്കാനുമിടമില്ല

Published : Aug 12, 2024, 11:50 AM ISTUpdated : Aug 12, 2024, 11:53 AM IST
അച്ഛനെയും അമ്മയെയും സഹോദരനെയും ദുരന്തമെടുത്തു, ഒന്നുമറിയാതെ കുഞ്ഞ് അവന്തിക, കയറി കിടക്കാനുമിടമില്ല

Synopsis

ന്നാൽ പ്രിയപ്പെട്ടവർക്കൊപ്പം സ്വന്തം വീടും കുഞ്ഞിന് നഷ്ടമായി. സുമസ്സുകൾ സഹായിച്ചാൽ കുഞ്ഞ് അവന്തികയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാം.

കൽപ്പറ്റ: അച്ഛനും അമ്മയും സഹോദരനും മരിച്ച അവന്തിക എന്ന മൂന്നാം ക്ലാസുകാരി ഓരോ മലയാളിക്കും തീരാനോവാണ്. മുത്തശ്ശി ലക്ഷ്മിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ ആശുപത്രിയിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്യും. എന്നാൽ പ്രിയപ്പെട്ടവർക്കൊപ്പം സ്വന്തം വീടും കുഞ്ഞിന് നഷ്ടമായി. സുമസ്സുകൾ സഹായിച്ചാൽ കുഞ്ഞ് അവന്തികയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാം.

കളിയും ചിരിയും സന്തോഷവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അവന്തിക മോളുടെ ജീവിതം മാറിമറിഞ്ഞത്. അച്ഛനും അമ്മയും  സഹോദരനും  ജീവിച്ചിരിപ്പില്ലെന്ന വിവരം ഇനിയും അവന്തികയെ അറിയിച്ചിട്ടില്ല. അമ്മയെ അന്വേഷിച്ച കുട്ടിയോട് അടുത്തുളള മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ് അറിയിച്ചിരിക്കുന്നെന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവത്തോണിൽ പറഞ്ഞു.  

അവന്തികയെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ആശുപത്രി വിടുന്ന കുഞ്ഞിന് കയറി കിടക്കാൻ പോലും ഒരിടമില്ല. ഡോക്ടറാകണമെന്നാണ് അവന്തികയുടെ ആഗ്രഹം. ഈ ദുരിത ഭൂമിയിൽ കുട്ടിയുടെ വിദ്യാഭ്യാസവും ഭാവിയും എന്താകുമെന്ന ആശങ്കയിലാണ് അമ്മൂമ്മയും ബന്ധുക്കളും. സുമനസ്സുകൾ കനിഞ്ഞാൽ അവന്തികയ്ക്ക് പഠിക്കാം. മുന്നോട്ട് പോകാം. 

'10 സെന്റ് സ്ഥലം നൽകി അതിൽ വീടുവെച്ച് കൊടുത്താൽ എല്ലാമാകില്ല, അങ്ങനെയാകരുത്'; ലൈവത്തോണിൽ ലിഡ ജേക്കബ്

 

 

 

 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി