Asianet News MalayalamAsianet News Malayalam

'എസ്എഫ്ഐ പ്രവർത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാൽ മതി', ചരിത്രമറിയാഞ്ഞിട്ടാണ്; ഗവര്‍ണറോട് ഷംസീര്‍ 

ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്ക‍ര്‍ പറഞ്ഞു.

Just treat SFI workers like grandchildren Shamseer s advice to arif mohammad khan Governor of kerala apn
Author
First Published Dec 17, 2023, 5:30 PM IST

മലപ്പുറം :  ഗവ‍ര്‍ണര്‍ക്കെതിരായ സമരത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ. ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്ക‍ര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ല. എസ് എഫ് ഐ പ്രവർത്തകരെ പേരകുട്ടികളെ പോലെ കണ്ടാൽ മതി. ഗവർണർക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനൽ സംഘമെന്ന് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. 

ക്യാമ്പസ് റോഡിലിറങ്ങി ഗവ‍ര്‍ണ‍ര്‍; എസ്എഫ്ഐ ബാനറുകൾ നീക്കാൻ പൊലീസിന് നിര്‍ദ്ദേശം; വിസിയോട് വിശദീകരണം തേടും

കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ. എന്നാൽ അങ്ങനെയൊന്നും വിട്ടുകളയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.  ക്യാമ്പസിൽ എസ് എഫ് എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം, ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം നൽകണമെന്നുമാണ് നി‍ര്‍ദ്ദേശം. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

 

Latest Videos
Follow Us:
Download App:
  • android
  • ios