ബാലരാമപുരം കൊലപാതകം; ഹരികുമാറിനെ മനോരോഗ വിദഗ്ധര്‍ പരിശോധിച്ചു, മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

Published : Feb 05, 2025, 01:25 PM ISTUpdated : Feb 05, 2025, 01:26 PM IST
ബാലരാമപുരം കൊലപാതകം; ഹരികുമാറിനെ മനോരോഗ വിദഗ്ധര്‍ പരിശോധിച്ചു, മാനസിക പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

Synopsis

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസിക പ്രശ്നമുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ  കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കോടതി മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിര്‍ദേശം നൽകിയത്. രണ്ടു ദിവസം പ്രതിയെ ജയിലിൽ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയിൽ നൽകും. ഇതിനിടെ, കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

ബാലരാമപുരം കൊലപാതകം; പ്രതിക്ക് മാനസിക പ്രശ്നമെന്ന് പൊലീസ്, 'ജോത്സ്യന്‍റെ വീട്ടിൽ ഒന്നര വര്‍ഷം ജോലി ചെയ്തു'

ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പ് കേസ്: വ്യാജനിയമന ഉത്തരവ് തയ്യാറാക്കാൻ പുറത്ത് നിന്ന് സഹായം ലഭിച്ചതായി പൊലീസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം ഒത്തിരി ഒത്തിരി മാറി, മന്ത്രിയെ സാക്ഷിയാക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രശംസ; 'കേരളത്തിലെ വ്യവസായ മേഖലയിൽ വൻ മാറ്റം'
കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വിസി; തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ; സ്വാഭാവിക നടപടിയെന്ന് സർവകലാശാല, പ്രതികാര നടപടിയെന്ന് എസ്എഫ്ഐ