
തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ലൈസൻസ് ഇല്ലാതെ കതിന പൊട്ടിക്കുന്നതിന് വിലക്ക്. വെടിമരുന്ന് ലൈസൻസ് ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്ഷേത്രഭാരവാഹികൾക്ക് പൊലീസ് നോട്ടീസ് നല്‍കി. ശബരിമലയിൽ കതിന പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി. ക്ഷേത്രത്തിൽ ആചാരത്തിന്റെ ഭാഗമായി രാത്രി മൂന്ന് തവണ കതിനപൊട്ടിക്കുന്ന പതിവുണ്ട്. ചട്ടം ലംഘിച്ച് കതിന പൊട്ടിക്കുന്നതായി പൊലീസിന് പരാതി കിട്ടിയിരുന്നു.
ശബരിമലയിൽ മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി ജയകുമാർ ആണ് മരിച്ചത്. മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam