കോട്ടയം: കോട്ടയം വാകത്താനത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു. 80 വയസുള്ള ഔസേപ്പ് ചാക്കോയാണ് മരിച്ചത്. സംഭവത്തിൽ കേസ് രേഖപ്പെടുത്തിയ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഔസേപ്പ് ചാക്കോയുടെ അയൽവാസി മാത്തുക്കുട്ടിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അയല്‍വാസിയായ മാത്തുക്കുട്ടി ഔസേപ്പ് ചാക്കോയെ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി വഴിത്തര്‍ക്കം ഉണ്ടായിരുന്നു.