ബാറിൽ സംഘർഷം; ചോദ്യം ചെയ്ത യുപി സ്വദേശിയെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു, പ്രതിയ്ക്കെതിരെ വധശ്രമ കുറ്റം ചുമത്തി

Published : Aug 17, 2026, 03:46 PM IST
bar fight in vizhinjam up native attacked with beer bottle attempt to murder charge

Synopsis

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ ഇരു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ചോദ്യം ചെയ്ത വിരോധത്തിനാണ് യു പി സ്വദേശിയെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള ഉന്നതി സ്വദേശി രാജേഷി(30)നെ വിഴിഞ്ഞം പൊലീസ് അറസ്‌റ്റ് ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി ചഞ്ചൽ കുമാറി(26)നാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റത്. ആക്രമണത്തിൽ ചഞ്ചൽ കുമാറിന്‍റെ തലയിൽ തുന്നലുകളുണ്ടെന്നും പ്രതിയ്ക്കെതിരെ വധശ്രമ കുറ്റം ചുമത്തിയതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു. രാജേഷിനെതിരെ നിയമ നടപടികൾ സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബോഡി ബിൽഡരുടെ നിയമനം: 'അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ല', സർക്കാർ ഹൈക്കോടതിയിൽ
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും, പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്