ബോഡി ബിൽഡരുടെ നിയമനം: 'അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ല', സർക്കാർ ഹൈക്കോടതിയിൽ

Published : Aug 17, 2026, 03:35 PM IST
shinu chovva chitharesh natesan

Synopsis

അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് സർക്കാര്‍ വിശദീകരണം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നതെന്നും നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു.

കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ ആംഡ് പൊലീസ് ഇൻപെക്ടർമാരായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍. അഴിമതി നിയമന നിരോധന പ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് സർക്കാര്‍ വിശദീകരണം. 41 വയസുള്ളയാളെയാണ് പൊലീസിൽ എടുക്കുന്നതെന്നും നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും ഹർജിക്കാരൻ കോടതിയില്‍ പറഞ്ഞു. കായിക ക്ഷമതയില്ലെന്ന് തെളിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. ടെസ്റ്റ്‌ നടത്തിയപ്പോ കുഴഞ്ഞുവീണല്ലോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

ടെസ്റ്റ്‌ പരാജയപ്പെട്ട കാര്യം മന്ത്രിസഭയെ അറിയിച്ചില്ലെന്നത് ഗൗരവതരമാണെന്ന് കോടതി ചൂട്ടിക്കാട്ടി. വലിയ നേട്ടം കൈവരിച്ചവർ പോലും സിപിഒ, ക്ലാർക്ക് തസ്തികളിലാണ് ജോലി നൽകിയതെന്ന് ഹർജിക്കാരൻ വാദിച്ചു. ഇവർക്ക് സർക്കിൾ ഇൻസ്‌പെക്ടർ തസ്തിക നൽകി. ഇതിൽ തന്നെ ചട്ടലംഘനം വ്യക്തമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. മറ്റ് കായിക താരങ്ങൾക്ക് ഒന്നുമില്ലാത്ത പരിഗണന എങ്ങനെയാണ് ഇവർക്ക് കിട്ടിയത്. റൂൾസ് എല്ലാവർക്കും ഒരുപോലെ ആകേണ്ട എന്നും ഹർജിക്കാരൻ ചോദിച്ചു. പൊതുപ്രവർത്തകനായ കെ എം ഷാജഹാനാണ് ഹർജി നൽകിയത്. നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും, പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്
ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആൻ്റണിയും തുടരും