കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും, പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

Published : Aug 17, 2026, 03:32 PM IST
ksrtc bus sexual assault case police issue lookout notice for accused

Synopsis

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

മലപ്പുറം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയ പ്രതിക്കായി കൊണ്ടോട്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പാലക്കാട് - കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍, പുളിക്കല്‍ ഭാഗത്തുവച്ചായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ യാത്രക്കാരനില്‍ നിന്നും അതിക്രമമുണ്ടായത്. സംഭവം നടന്ന ഉടന്‍ തന്നെ കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ബസ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. 'എന്തിന് ജനറല്‍ സീറ്റില്‍ പോയി ഇരുന്നു' എന്ന് ചോദിച്ച് കണ്ടക്ടര്‍ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.

എന്നാല്‍ കണ്ടക്ടറുടെ അനാസ്ഥയിലടക്കം നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് വിദ്യാര്‍ത്ഥിനിയുടെ തീരുമാനം. സംഭവത്തില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഉടന്‍ തന്നെ കൊണ്ടോട്ടി എസ്എച്ച്ഒ, എസ്‌ഐ എന്നിവരെയോ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു; കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, അനിൽ ആൻ്റണിയും തുടരും
മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു, കടത്താന്‍ ശ്രമിച്ച സംഘം വലയില്‍; പിസ്റ്റളും കത്തികളും കാറുകളും കസ്റ്റഡിയില്‍