മുഴുവൻ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിഡിജെഎസ്, മത്സരിക്കുന്നത് 23 സീറ്റുകളിൽ; ഇരവിപുരത്ത് മുൻ ആര്‍എസ്‍പി നേതാവ് സജി ഡി ആനന്ദ്

Published : Mar 19, 2026, 07:11 PM IST
Thushar Vellapally

Synopsis

നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ രണ്ടാം ഘ്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്‍റെ രണ്ടാം ഘ്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആകെ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. 12 സീറ്റുകളിൽ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ഇരവിപുരത്ത് ആര്‍എസ്‍പിയിൽ നിന്ന് വന്ന സജി ഡ‍ി ആനന്ദ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് 21 സീറ്റിലാണ് മത്സരിച്ചതെന്നും ഇത്തവണ രണ്ട് സീറ്റ് അധികമുണ്ടെന്നും തുഷാര്‍ പറഞ്ഞു. 

കുട്ടനാട്ടിൽഎൽഡിഎഫിന്റെതും യുഡിഎഫിന്റെതും പേയ്മെന്റ് സീറ്റാണ്.ഇത് അറിയാത്ത ആരും കുട്ടനാട്ടിലില്ല.ബിഡിജെഎസ് സ്ഥാനാർഥി കുട്ടനാട്ടുകാരനാണ്.യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ പണം വിതരണം ചെയ്യുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി ആരോപിച്ചു. കോണ്‍ഗ്രസ് ലിസ്റ്റ് വൈകുന്നത് അവര്‍ക്ക് ദോഷം ചെയ്യും. ഇത്ര പ്രശ്നമുണ്ടായ സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. പ്രചാരണത്തെ ബാധിക്കുമെന്നും പത്ത് ദിവസം പോലും പ്രചാരണത്തിന് ലഭിക്കില്ലെന്നും തുഷാര്‍ പറഞ്ഞു. വര്‍ക്കലയിൽ അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ, കോന്നിയിൽ ടിപി സുന്ദരശേൻ, ചേര്‍ത്തലയിൽ അഡ്വ. ആനന്ദരാജ് ടിപി, ഇടുക്കി അഡ്വ. പ്രദീഷ് പ്രഭ, കളമശ്ശേരി എംപി ബിനു, കോതമംഗലം അജി നാരായണൻ, മണ്ണാര്‍ക്കാട് ഐസക്ക് വര്‍ഗീസ്, കൈപ്പമംഗലം അതുല്യ ഘോഷ്, പൊന്നാനി ഇ മനീഷ് എന്നിവരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇന്ന് ബിഡിജെഎസ് പ്രഖ്യാപിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പട്ടികയിലില്ലെന്ന സൂചന നൽകി നേതാക്കൾ; കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ കെ സുധാകരന്‍
'ഹു കെയേഴ്സ് എഫക്ടി'നെ സിനിമാ സ്റ്റൈലിൽ മറികടക്കാൻ രമേഷ് പിഷാരടി; രാഹുൽ മാങ്കൂട്ടം വിവാദം മറികടക്കുമോ കോൺഗ്രസ്? നാൾവഴികൾ