
ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള സമയപരിധി 2023 ജൂൺ 30 വരെ നീട്ടിയിരിക്കുകയാണ്. ഈ കാലയളവുവരെ പിഴയോടുകൂടി പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്. ആധാര്‍ ലിങ്കിങ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ ഇതിനെ ചുറ്റിപ്പറ്റി തട്ടിപ്പുകളും വ്യാപകമാവുകയാണ്. ആധാര്‍ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി മെസേജുകളെത്തുകയും ഒടിപി വഴി പണം കവരുകയും ചെയ്യുന്ന സംഘമാണ് വ്യാപകമായിരിക്കുന്നത്. ഇത് ഓര്‍മപ്പെടുത്തുകയാണ് കേരള
പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടക്കുന്നതായി വാർത്തകളുണ്ട്. വ്യാജ ലിങ്കുകൾ അയച്ചുനൽകി ആധാർ / പാൻ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി തട്ടിപ്പുകാർക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങൾ ശേഖരിക്കുകയും മൊബൈലിൽ അയച്ചുകിട്ടുന്ന ഒ ടി പി നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽപെടാതെയും ശ്രദ്ധിക്കുക. https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാർ /പാൻ കാർഡ് ലിങ്ക് ചെയ്യുക.
ഫീസ് അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം
ഇൻകം ടാക്‌സ് വെബ്‌സൈററിലെ വിവരങ്ങൾ പ്രകാരം രണ്ടു വിധത്തിൽ ഫീസ് അടയ്ക്കാവുന്നതാണ്.
1. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ജമ്മു & കശ്മീർ ബാങ്ക് , കരൂർ വ്യാസ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യുസിഒ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് 1000 രൂപ അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം നോക്കാം. ശ്രദ്ധിക്കുക മേൽപ്പറഞ്ഞ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ രീതിയിൽ പിഴ അടയ്ക്കാൻ കഴിയുക.
ഇപ്രകാരം പാൻ ആധാർ ലിങ്ക് ചെയ്യുമ്പോൾ നടപടിക്രമങ്ങൾ പൂർത്തായാകാൻ നാലോ അഞ്ചോ ദിവസമെടുക്കുമെന്നും വെബ്‌സെറ്റിൽ പറയുന്നുണ്ട്.
ALSO READ: പാൻ കാർഡ് ആധാറുമായി മുൻപ് ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം
2. ഇൻകം ടാക്‌സ് വെബ്‌സൈററിൽ ലിസ്റ്റ് ചെയ്യാത്ത മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്കായി ,ഫീസ് അടച്ച് പാൻ ആധാർ ലിങ്ക് ചെയ്യുന്ന വിധം
2023 മാർച്ച് 31-നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ഏപ്രിൽ മുതൽ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam