സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണ്. കണ്ണൂരിലടക്കം വൻ തോതിൽ അഞ്ചിരട്ടി വിലക്ക് ഭൂമിവാങ്ങിയതും വഴിവിട്ട നിയമനങ്ങളുമടക്കം അന്വേഷിക്കും.
തിരുവനന്തപുരം: കിഫ്ബിയിലെ തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം തീരുമാനിച്ച് സർക്കാർ. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് തീരുമാനിച്ചത് മന്ത്രിസഭാ യോഗമാണ്. കണ്ണൂരിലടക്കം വൻ തോതിൽ അഞ്ചിരട്ടി വിലക്ക് ഭൂമിവാങ്ങിയതും വഴിവിട്ട നിയമനങ്ങളുമടക്കം അന്വേഷിക്കും. വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ അടിയന്തരാവശ്യമെന്ന നിലക്ക് ഏറ്റെടുത്ത കണ്ണൂരിലെ ഭൂമി ഇപ്പോഴും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. വലിയ ശമ്പളത്തിൽ ഇഷ്ടക്കാർക്ക് തോന്നിയ പോലെ കിഫ്ബിയിൽ കൂട്ടത്തോടെ നിയമനം നൽകിയെന്നും സമിതി കണ്ടെത്തിയിരുന്നു. കിഎഫ്ബിയെ തകർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നാരോപിച്ച് രാഷ്ട്രീയ പ്രചാരണം പ്രതിപക്ഷം ശക്തമാക്കാൻ തീരുമാനിച്ചിരിക്കെയാണ് അന്വേഷണം.





