
തിരുവനന്തപുരം: പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം.സംസ്ഥാനമെങ്ങും പള്ളികളിൽ അന്നദാനവും ആഘോഷവും. മദ്രസ വിദ്യാർത്ഥികളുടെ ഘോഷയാത്രയും കലാപരിപാടികളും നടക്കും. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്‍റെ 1500-ആം ജന്മവാർഷിക ദിനത്തിൽ പ്രത്യേക കാമ്പയിനുകൾ തുടങ്ങാൻ സുന്നി മഹല്ല് ഫെഡറേഷനും കേരള മുസ്‍ലിം ജമാഅത്തും തീരുമാനിച്ചിട്ടുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ സംസ്ഥാന വ്യാപകമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
കേരളത്തിലെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് നബിദിന റാലികള്‍ നടക്കും. നബി ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ പങ്കുവയ്ക്കലിന്‍റെയും പരസ്പര സ്നേഹത്തിന്‍റെയും മാതൃകയില്‍ വിവിധയിടങ്ങളില്‍ അന്നദാനവും നടക്കും. പ്രവാചക പ്രകീര്‍ത്തനമായ മൗലീദ് സദസുകളും, നബി സന്ദേശ പ്രഭാഷണങ്ങളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടാകും. സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പരപ്പില്‍ മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിക്കുന്ന നബിദിന സന്ദേശറാലിയില്‍ മത–സാമുദായക–രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.