കുറവില്ലാതെ കൊവിഡ്: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗ്ലൂരുവില്‍ നിയന്ത്രണം

Published : Feb 16, 2021, 12:30 PM ISTUpdated : Feb 16, 2021, 12:36 PM IST
കുറവില്ലാതെ കൊവിഡ്: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബെംഗ്ലൂരുവില്‍ നിയന്ത്രണം

Synopsis

നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാനും തീരുമാനം.

ബെംഗ്ലൂരു: കേരളത്തിൽ നിന്നും ബെംഗ്ലൂരുവിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ബിബിഎംപി തീരുമാനം. നഗരത്തിൽ മലയാളികൾക്ക് വ്യാപകമായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നഗരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ അഞ്ച് അതിർത്തി ജില്ലകളിൽ കേരളത്തിൽ നിന്നുള്ളവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു.

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മഹാരാഷ്ട്രയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയായിരുന്നു. വിമാന മാർഗമോ ട്രെയിന് മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടവരും.

നേരത്തെ ഗുജറാത്ത്, ഗോവ. ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കായിരുന്നു മഹാരാഷ്ട്രയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കേരളത്തെയും ഈ പട്ടികയിലേക്ക് ഉൾപ്പെടുത്തിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കമ്പിയുടെ കാലം കഴിഞ്ഞു, കമ്പിയിട്ട് വിഷമിക്കണോ... ഇത്തരം പരസ്യങ്ങൾക്കെതിരെ കടുത്ത നടപടികൾ വരുന്നു; എത്തിക്സ് വിരുദ്ധമെന്ന് ഡെന്‍റൽ കൗൺസിൽ
കോൺഫിഡന്‍റ് ഗ്രൂപ്പിന് പറയാനുള്ളത്, സി ജെ റോയിയുടെ മരണത്തിന് ശേഷം ഇതാദ്യമായി വാർത്താസമ്മേളനം വിളിച്ചു, എംഡി ജോസഫ് തിങ്കളാഴ്ച മാധ്യമങ്ങളെ കാണും