'ഈ ചര്‍ച്ച നാണക്കേട്, ജനങ്ങളോടുള്ള വെല്ലുവിളി, ശരിയായ രീതിയല്ല'; ഖാർ​ഗെക്ക് കത്തയച്ച് ബെന്നി ബെഹനാൻ

Published : Apr 15, 2026, 12:28 PM IST
Benny behanan

Synopsis

യുഡിഎഫിൽ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചർച്ചകൾ നാണക്കേടാണെന്ന് മുതിർന്ന നേതാവ് ബെന്നി ബെഹനാൻ. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ചു. 

കൊച്ചി: യുഡിഎഫിൽ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ മുതിർന്ന നേതാവും എംപിയുമായ ബെന്നി ബെഹനാൻ രം​ഗത്ത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രചാരണങ്ങളും തർക്കങ്ങളും നടക്കുന്നത് നാണക്കേടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രവണതകൾ ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് കത്തയച്ചു. മുഖ്യമന്ത്രി പദം ലക്ഷ്യമാക്കി നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് അധികാരത്തിലെത്താനിടയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉയരുന്നതെന്നും അദ്ദേഹം കത്തിൽ പറയുന്നു. 

കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് കരുതുന്ന ഈ ഘട്ടത്തിൽ, ഫലം വരും മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ നടത്തുന്നത് ശരിയായ രീതിയല്ലെന്നും ബഹനാൻ അഭിപ്രായപ്പെട്ടു. അതേസമയം, ചില നേതാക്കളും പ്രവർത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ ഇഷ്ട നേതാക്കളെ മുൻനിർത്തി നടത്തുന്ന ‘മുഖ്യമന്ത്രി പ്രചാരണം’ യുഡിഎഫിന് വോട്ട് ചെയ്തവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വോട്ട് ചെയ്ത് ചെന്നൈക്ക് മടക്കം, ട്രെയിന്‍ ഇറങ്ങി നടന്നു പോകുമ്പോള്‍ കാറിടിച്ച് അപകടം; വയോധികന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
നെടുമങ്ങാട് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച: 25 പവൻ സ്വർണ്ണം കവർന്നു; മോഷണം വീട്ടുകാർ ഊട്ടിയിൽ പോയ സമയത്ത്