'കെ.മുരളീധരൻ പൊതു പ്രവർത്തന രംഗത്ത് തുടരണം,ഒരു തോല്‍വിയുടെ പേരിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല'

Published : Jun 05, 2024, 08:43 AM ISTUpdated : Jun 05, 2024, 08:45 AM IST
'കെ.മുരളീധരൻ പൊതു പ്രവർത്തന രംഗത്ത് തുടരണം,ഒരു തോല്‍വിയുടെ പേരിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല'

Synopsis

പെട്ടന്നുള്ള വികാരത്തിൽ പറഞ്ഞതാകുമെന്ന് ബെന്നി ബഹനാന്‍.തൃശൂരിലെ പരാജയത്തിൽ ആത്മപരിശോധന വേണം.ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്

എറണാകുളം:കെ.മുരളീധരൻ പൊതു പ്രവർത്തന രംഗത്ത് തുടരണമെന്ന് കോൺഗ്രസ് നേതാവ് ബന്നി ബഹനാൻ പറഞ്ഞു.ഒരു തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ  പേരിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ട ആളല്ല മുരളിധരൻ.പെട്ടന്നുള്ള വികാരത്തിൽ പറഞ്ഞതാകും.തൃശൂരിലെ പരാജയത്തിൽ ആത്മപരിശോധന വേണം.ആഴത്തിലുള്ള പരിശോധയാണ് വേണ്ടത്.തൃശൂരിൽ ബി.ജെ.പി എങ്ങനെ വേരുറപ്പിക്കുന്നുവെന്ന് കോൺഗ്രസും സിപിഎമ്മും പഠിക്കണം.തടയണം.ബി.ജെ പിയുടെ വേരുകൾ പടരാതിരിക്കാനുള്ള ജാഗ്രതയും മുൻ കരുതലും ഉണ്ടാവണം.മുരളിയുമായി ഫോണിൽ സംസാരിച്ചു.കോൺഗ്രസ് വളരെയധികം ശ്രദ്ധിക്കേണ്ട ജില്ലയാണ് തൃശൂർ.20-20 ക്ക് വലിയ പ്രാധാന്യമൊന്നും താൻ നൽകുന്നില്ല.അവരുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് തനിക്ക് ഭൂരിപക്ഷം നേടാനായെന്നും ബെന്നി ബഹ്നാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

'ഇനിയൊരു മത്സരത്തിനില്ല, കുരുതി കൊടുക്കാൻ ഞാൻ നിന്നു കൊടുക്കരുതായിരുന്നു'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ

'തൃശൂരുകാര് നല്‍കി, സുരേഷ് ഗോപി അങ്ങ് എടുത്തു'; കേരളത്തിലും അക്കൌണ്ട് തുറന്ന് ബിജെപി

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു