
ആലപ്പുഴ: രണ്ടു വട്ടം തോറ്റിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ച സുരേഷ് ഗോപിയുടെ മാതൃക പാർട്ടി പിന്തുടരണമെന്ന് ശോഭ സുരേന്ദ്രൻ.താൻ ഇനി ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കും.ആറ്റിങ്ങലിൽ താൻ തന്നെ നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നു എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല.പാർട്ടി സംവിധാനത്തിലൂടെയേ മുന്നോട്ട് പോകാനാവൂ.ബിജെപിയെ ഒരു ബദലായി സിപിഎം പ്രവർത്തകർ കാണുന്നു എന്നതിന് തെളിവാണ് തനിക്ക് ആലപ്പുഴയിലെ ചെങ്കോട്ടകളിൽ ലഭിച്ച വോട്ടുകളെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ലോക്സഭാ തെരഞെടുപ്പില് ഒരിക്കല്‍ കൂടി ബിജെപിയുടെ വോട്ട് റോക്കോര്‍ഡുകള് ശോഭാ സുരേന്ദ്രന്‍ തകര്‍ത്തപ്പോള്‍ പൊലിഞ്ഞത് എ എം ആരിഫിന്‍റെസ്വപ്നങ്ങളാണ്. സിപിഎം കോട്ടകളില്‍ വിള്ളലുണ്ടാക്കി ശോഭ സുരേന്ദ്രന്‍ മുന്നേറിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് മൂന്ന് ലക്ഷത്തിനടത്തു വോട്ട്. രണ്ട് നിയസമഭാ മണ്ഡലങ്ങളില് ശോഭ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില് സിപിഎമ്മുമായുള്ള വിത്യാസം 200 താഴെ വോട്ടുകള് മാത്രമാണ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam