
കൊച്ചി: ഫ്ലാറ്റ് നിര്‍മ്മാതക്കള്‍ തങ്ങളെ ബോധപൂര്‍വ്വ കബളിപ്പിച്ചെന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട ആല്‍ഫ വെഞ്ചേഴേസിലെ താമസക്കാര്‍. ഫ്ലാറ്റിന്‍റെ മൊത്തം പണവും നല്‍കി രജിസ്ട്രേഷനും കഴിഞ്ഞ ശേഷം കേസും പുകിലുമെല്ലാം തങ്ങള്‍ അറിഞ്ഞതെന്ന് ആല്‍ഫ വെഞ്ചേഴ്സിലെ ഫ്ലാറ്റുടമയായ ബാലചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രജിസ്ട്രേഷന്‍ കഴിഞ്ഞിട്ടും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ബില്‍ഡറില്‍നിന്നും ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മാത്രമാണ് കേസുകളെപ്പറ്റി അറിഞ്ഞത്. 2012-ല്‍ ഫ്ലാറ്റില്‍ താമസം തുടങ്ങിയെങ്കിലും ഇതുവരെ പൊസഷര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആല്‍ഫ വെഞ്ചേഴ്സിലെ എല്ലാ താമസക്കാരുടേയും അവസ്ഥ ഇതു തന്നെയാണെന്നും ബാലചന്ദ്രന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam