കെഎസ്ആർടിസിയിലെ ബെവ്കോ ഔട്ട്ലെറ്റ്; ചർച്ച തുടരുന്നുവെന്ന് ഗതാഗത മന്ത്രി

Web Desk   | Asianet News
Published : Oct 08, 2021, 10:42 AM ISTUpdated : Oct 08, 2021, 10:45 AM IST
കെഎസ്ആർടിസിയിലെ ബെവ്കോ ഔട്ട്ലെറ്റ്; ചർച്ച തുടരുന്നുവെന്ന് ഗതാഗത മന്ത്രി

Synopsis

കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്കോയുമായി ചർച്ച തുടരുന്നുവെന്ന് ആന്റണി രാജു രേഖാ മൂലം നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ബസ് സ്റ്റാൻഡുകളിൽ ബെവ്കോ (BevCo) ഔട്ട്ലെറ്റ് സ്ഥാപിക്കുന്ന കാര്യം സംബന്ധിച്ച് ചർച്ച തുടരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) . കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ലെറ്റിനുള്ള സാധ്യത പരിശോധിക്കുകയാണ്. ബെവ്കോയുമായി ചർച്ച തുടരുന്നുവെന്ന് ആന്റണി രാജു രേഖാ മൂലം നിയമസഭയെ (Kerala Assembly) അറിയിച്ചു. 

അതേസമയം, സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റം വന്നു. ഇന്ന് മുതലാണ് സമയക്രമത്തില്‍ മാറ്റം വന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. കൊവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബെവ്കോ അധികൃതര്‍‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. രാവിലെ 11 മുതൽ രാത്രി 9 വരെയായിരിക്കും ബാറുകളുടെ പ്രവര്‍ത്തന സമയം. 

മദ്യവിൽപ്പനശാലകളിലെ തിരക്കിന്‍റെ പേരിൽ പരക്കെ ഉണ്ടാകുന്ന വിമർശനങ്ങള്‍ മറികടക്കാൻ പുതുപരീക്ഷണവുമായി ബെവ്കോ രംഗത്ത് വരികയാണ്. മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുന്നത്. സെപ്തംബര്‍ 17 മുതൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരികയാണ് ബെവ്കോ. ബെവ്‌കോ ചില്ലറ വിൽപനശാലകളിൽ ഓൺലൈന്‍ ബുക്കിംഗ് സംവിധാനം  നടപ്പാക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ്  ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് . തിരക്ക് കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. ബെവ്കോയുടെ വെബ്സൈറ്റില്‍ പേയ്മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

ഉപഭോക്താക്കൾ മൊബൈൽ നമ്പർ നൽകി  രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.മദ്യം തെരഞ്ഞെടുത്ത് പണമടച്ച്കഴിഞ്ഞാല്‍ ചില്ലറ വിൽപനശാലയുടെ വിവരങ്ങളും, മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. വില്‍പ്പനശാലയിലെത്തി എസ്.എം.എസ്  കാണിച്ച് മദ്യം വാങ്ങാം. പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ ഔട്ലെറ്റുകളിലേക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം  വ്യാപിപ്പിക്കുമെന്ന് ബെവ്കോ അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ