
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി അടച്ച സംസ്ഥാനത്തെ മദ്യക്കടകൾ ഇന്ന് തുറക്കും. രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യം ലഭിക്കും. അതേസമയം, ബെവ് ക്യൂ ആപ്പ് വഴിയുള്ള ബുക്കിങ് പുരോഗമിക്കുകയാണ്. ഇന്ന് മദ്യം വാങ്ങാനുള്ള ടോക്കണാണ് ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്നത്. രണ്ട് ലക്ഷത്തി പതിനയ്യായിരത്തിൽ അധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തു.
ഇന്നലെ നാല് മണി മുതൽ മദ്യത്തിന് ബെവ് ക്യൂ ആപ്പിൽ നിന്ന് ടോക്കൺ ലഭിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞതെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞ ശേഷമാണ് മദ്യത്തിന് ടോക്കൺ ലഭിച്ചത്. രാവിലെ ആറ് മണി വരെയാണ് ബുക്കിംഗ് നടത്താൻ സമയം അനുവദിച്ചിരുന്നത്. എന്നാല്‍, രാവിലെ ഒൻപത് മണി വരെ ബുക്ക് ചെയ്യുന്നവർക്ക് ഇന്ന് മദ്യം ലഭിക്കും. ബെവ് ക്യൂ പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തത്. ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു.
Read Also: കേരള സര്‍ക്കാരിന്‍റെ ബെവ് ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ആപ്പ് വഴി ടോക്കൺ കിട്ടിയവർക്ക് രാവിലെ ഒൻപത് മുതൽ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവർക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നൽകുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. അഞ്ച് പേരിൽ കൂടുതൽ കൗണ്ടറിന് മുന്നിൽ പാടില്ല എന്നാണ് നിര്‍ദ്ദേശം. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിലെത്തിയാൽ കേസെടുക്കും എന്നും മുന്നറിയിപ്പുണ്ട്.
Read Also: ദൈര്‍ഘ്യമേറിയ ഒരു മദ്യനിരോധനകാലം; കേരളത്തില്‍ വീണ്ടും മദ്യം എത്തുമ്പോള്‍...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam