06:52 AM (IST) Jan 25

Malayalam News Live:77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ. റിപ്പബ്ലിക് ദിന പരേഡിനായുള്ള എല്ലാ സജ്ജീകരണങ്ങളും ദില്ലിയിലെ കർത്തവ്യപഥിൽ പൂർത്തിയായി.രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തത് സംസാരിക്കും

Read Full Story
06:43 AM (IST) Jan 25

Malayalam News Live:തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ - മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്

Read Full Story
06:29 AM (IST) Jan 25

Malayalam News Live:'വിസിലടിക്കാൻ' വിജയ്, ഒരു മാസത്തിനുശേഷം പാര്‍ട്ടി യോഗത്തിൽ; ടിവികെ ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് മഹാബലിപുരത്ത്

ടിവികെ ഭാരവാഹികളുടെ യോഗം ഇന്ന് മഹാബലിപുരത്ത് നടക്കും. ഒരു മാസത്തിന് ശേഷം വിജയ് പാർട്ടി യോഗത്തിന് എത്തുന്നുവെന്നതാണ് സവിശേഷത. ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിൽ ആകാംക്ഷ

Read Full Story
06:06 AM (IST) Jan 25

Malayalam News Live:അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഎസ് പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിലെ മിനിയാപൊളിസ് നഗരത്തിൽ സർക്കാർ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച യുഎസ് പൗരൻ വെടിയേറ്റ് കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വെടിയേറ്റാണ് 37 കാരനായ ഇയാള്‍ മരിച്ചത്.

Read Full Story
05:49 AM (IST) Jan 25

Malayalam News Live:റിട്ട. ജസ്റ്റിസ് എസ് സിരിജഗന് വിട; ഇന്ന് കടവന്ത്രയിൽ പൊതുദര്‍ശനം, വൈകിട്ട് നാലിന് സംസ്കാരം

ഇന്നലെ അന്തരിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. സിരിജഗന്‍റെ മൃതദേഹം ഇന്ന് രാവിലെ കടവന്ത്രയിലെ ഫ്ളാറ്റില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. തുടര്‍ന്ന് വൈകിട്ട് നാലിന് സംസ്കാരം നടക്കും

Read Full Story
05:38 AM (IST) Jan 25

Malayalam News Live:കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി വിഷ്ണു മുന്‍പും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയിട്ടുണ്ടെന്ന് പൊലീസ്

കിളിമാനൂരിൽ ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷ്ണു മുൻപും മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസുകളിലെ പ്രതിയെന്ന് പൊലീസ്. നാട്ടുകാർ കയ്യേറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് തെളിവെടുപ്പ് പൊലീസ് ഒഴിവാക്കിയത്.

Read Full Story