പൂരം തന്നെ ലഹരി, ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമുതല്‍ 20ന് ഉച്ചയ്ക്ക് രണ്ടുവരെ തൃശൂര്‍ താലൂക്കില്‍ മദ്യനിരോധനം

Published : Apr 11, 2024, 12:05 PM ISTUpdated : Apr 11, 2024, 03:13 PM IST
പൂരം തന്നെ ലഹരി,  ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമുതല്‍ 20ന്  ഉച്ചയ്ക്ക് രണ്ടുവരെ തൃശൂര്‍ താലൂക്കില്‍ മദ്യനിരോധനം

Synopsis

പൂരത്തിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്

തൃശൂര്‍ :തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂര്‍) തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കൂടാതെ മദ്യനിരോധനം ഏര്‍പ്പെടുന്നതിനാല്‍ വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

തൃശൂർ പൂരം പ്രതിസന്ധിക്ക് പരിഹാരം; വിവാദങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി, കഴിഞ്ഞ വര്‍ഷത്തെ തുക മതിയെന്ന് ധാരണ

ദിനോസര്‍ കാലത്തെ ഒരു തൃശ്ശൂര്‍ പൂരം: ഒരു എഐ ഭാവന: ചിത്രങ്ങള്‍ വൈറല്‍.!

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ