തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ ആണെങ്കില്‍ ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരുന്നാല്‍ തൃശ്ശൂര്‍ പൂരം എങ്ങനെ നടക്കും എന്ന ചിന്തയാണ് ചിത്രങ്ങളില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: കേരളത്തിന്‍റെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ പൂരം അതിന്‍റെ ആഘോഷ തിമിര്‍പ്പിലാണ്. ഈ പൂരത്തിന്‍റെ ആവേശം വ്യത്യസ്തമായ ഒരു ചിന്തയോടെ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങള്‍ വൈറലാകുന്നു. ai.magine_ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങള്‍.

തൃശ്ശൂര്‍ പൂരത്തിന് ആനകള്‍ ആണെങ്കില്‍ ദിനോസറുകള്‍ ഇപ്പോഴും ജീവിച്ചിരുന്നാല്‍ തൃശ്ശൂര്‍ പൂരം എങ്ങനെ നടക്കും എന്ന ചിന്തയാണ് ചിത്രങ്ങളില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലല്‍ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാല്‍ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങള്‍ എന്നതാണ് ഈ ക്യാപ്ഷന്‍.

View post on Instagram

വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്‍റെ ഖലിസിയുടെ ക്യാമിയോ ഗംഭീരമാണ്. ഒപ്പം തന്നെ വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍ അണിനിരക്കുന്നു. ഇതിനകം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമായി കഴിഞ്ഞു. മിഡ് ജേര്‍ണി വി5 വച്ചാണ് ഈ ചിത്രങ്ങള്‍ തയ്യാറാക്കിയത് എന്നാണ് ai.magine_ ക്യാപ്ഷനില്‍ പറയുന്നത്. 

View post on Instagram
View post on Instagram

'10 പേര്‍ ഒരാഴ്ച്ച പണിയെടുത്ത് നിര്‍മാണം', പാറമേക്കാവിലെ തെക്കോട്ടിറക്കം കളര്‍ഫുളാക്കാന്‍ 'വൃന്ദാവന കണ്ണനും'

ഒരേ താളം, ഒരേ വികാരം; പൂരലഹരിയിൽ തൃശൂർ, ആവേശത്തോടെ പൂരപ്രേമികള്‍