ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ചു, മുൻ ശാന്തിക്കാരൻ പിടിയില്‍

Published : Aug 12, 2026, 04:30 AM IST
bhagavathi temple theft former priest arrested in haripad

Synopsis

കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വലിയവീട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് നാല് ഗ്രാം തൂക്കം വരുന്ന പതക്കം മോഷ്ടിച്ച കേസിൽ മുൻ ശാന്തിക്കാരനെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒ വി വിഷ്ണു (36) ആണ് അറസ്റ്റിലായത്. പകരം ശാന്തിക്കാരനായി ഇയാൾ ക്ഷേത്രത്തിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒന്നിന് പുലർച്ചെ നടന്ന മോഷണം, രാവിലെ ശാന്തിക്കാരൻ ക്ഷേത്രം തുറന്നപ്പോഴാണ് അറിയുന്നത്. ക്ഷേത്രപരിസരത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും തോർത്തും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ലാൽ സി ബേബിയുടെ നേതൃത്വത്തിൽ എസ്ഐ പ്രേംകുമാർ, എഎസ്ഐമാരായ പ്രദീപ്, ഗോപകുമാർ, സീനിയർ സിപിഒ വിനയചന്ദ്രൻ, സിപിഒമാരായ അനീഷ്, സഫീർ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി, ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ ചെയ്ത് കസ്റ്റഡിയിലെടുത്ത് എക്സൈസ്
അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു, നാട്ടുകാർ ഭീതിയില്‍