'വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നു,ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുന്നു':രാഹുൽ

Published : Sep 13, 2022, 07:59 PM ISTUpdated : Sep 13, 2022, 08:09 PM IST
'വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നു,ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുന്നു':രാഹുൽ

Synopsis

റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ രാഹുൽ വിമര്‍ശനമുയര്‍ത്തി. വളവും തിരുവും ഏറെ ഉള്ള  റോഡുകളുടെ ഡിസൈനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.

തിരുവനന്തപുരം: വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു. റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും രാഹുൽ വിമര്‍ശനമുയര്‍ത്തി. വളവും തിരുവും ഏറെ ഉള്ള  റോഡുകളുടെ ഡിസൈനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

അതേസമയം, കെ റെയിൽ സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അര്‍പ്പിച്ചു. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്‍റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സമര സമിതി നേതാക്കളെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ വച്ചാണ് കെ റെയിൽ വിരുദ്ധ സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. 

Also Read:  കോൺ​ഗ്രസ് 'ഉറക്കമുണർന്ന ആന'യെന്ന് ജയറാം രമേശ്; ഭാരത് ജോഡോ യാത്ര യഥാർത്ഥത്തിൽ ഉന്നം വെക്കുന്നതെന്ത്?

അതേസമയം, കാക്കി നിക്കർ കത്തുന്ന ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചതില്‍ വിവാദം തുടരുകുയാണ്. രൂക്ഷമായ വിമർശനം നടത്തി ബിജെപി രംഗത്തെത്തിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമർശിച്ച് ആര്‍എസ്എസും രംഗത്തെത്തി. വെറുപ്പെടെയാണ് നടത്തുന്നതെങ്കില്‍ ഭാരത് ജോഡോ യാത്ര രാഷ്ട്രീയ നാടകമായി മാറുമെന്ന് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിലെ പൂർവികർക്ക് പോലും ആർഎസ്എസിനെ തകർക്കാനായിട്ടില്ലെന്നും മൻമോഹൻ വൈദ്യ പറഞ്ഞു. രണ്ട് തവണ ആർഎസ്എസിനെ നിരോധിച്ചു. എന്നിട്ടും ആർഎസ്എസ് വളർന്നു. സത്യത്തിന്‍റെ വഴിയെ സ‌ഞ്ചരിക്കുന്നതിനാലാണ് അതെന്നും മൻമോഹൻ വൈദ്യ പറഞ്ഞു. ആർഎസ്എസ് യൂണിഫോം തന്നെ മാറിയത് കോണ്‍ഗ്രസ് അറിഞ്ഞില്ലെന്നും മൻമോഹൻ വൈദ്യ പരിഹസിച്ചു.

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ